
ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തതായി അറിയിച്ച് നടി നസ്രിയ നസിം. തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നസ്രിയ. തന്റെ എല്ലാ വിശേഷങ്ങളും താരംസോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നുള്ള ലൈവ് കണ്ട് ഫോളോവേഴ്സ് ഒന്ന് അമ്പരന്നു. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് നസ്രിയ നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
“ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.
Post Your Comments