CinemaGeneralMollywoodNEWS

‘ക്ലാസ്മേറ്റ്സ്’ രക്ഷപെടാൻ പോകുന്ന സിനിമയല്ലെന്നു പറഞ്ഞു: സൂപ്പർ ഹിറ്റ് സിനിമയെക്കുറിച്ച് ലാൽ ജോസ്

പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ക്യാമ്പസ് കഥയൊക്കെ ഇന്നത്തെ ഫാസ്റ്റ് ലൈഫ് ജീവിതത്തിൽ ആളുകൾ എഴുതി തള്ളുമെന്നു വരെ പറഞ്ഞു

ലാൽ ജോസിന്റെ സിനിമകൾ മലയാള സിനിമയിൽ അടയാളപ്പെടുന്നത് നിലവാരപരമായ വാണിജ്യ സിനിമകൾ എന്ന നിലയിലാണ്. ‘ഒരു മറവത്തൂർ കനവും’, ‘മീശ മാധവനും’, ‘ഡയമണ്ട് നെക്ലസുമൊക്കെ’ ലാൽ ജോസ് നൽകിയ മികച്ച വാണിജ്യ ചിത്രങ്ങളാണ് , പക്ഷെ താൻ ചെയ്തതിൽ തന്റെ കരിയർ വലിയ രീതിയിൽ മാറ്റിയ’ക്ലാസ്മേറ്റ്സ്’ എന്ന സിനിമയെക്കുറിച്ച് ഇതുവരെ പറയാത്ത അപൂർവ്വ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ .

“‘ക്ലാസ്മേറ്റ്സ് എന്ന സിനിമ ചെയ്യുമ്പോൾ ഇതൊക്കെ ഈ കാലത്ത് ഏൽക്കുമോ? എന്ന ചോദ്യം വന്നു. പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ക്യാമ്പസ് കഥയൊക്കെ ഇന്നത്തെ ഫാസ്റ്റ് ലൈഫ് ജീവിതത്തിൽ ആളുകൾ എഴുതി തള്ളുമെന്നു വരെ പറഞ്ഞു. പക്ഷെ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ ഞാൻ ചെയ്ത സിനിമകളിൽ ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രം ചെയ്തപ്പോഴാണ് ഒരു പ്രേക്ഷകനെ സിനിമ ഇത്രത്തോളം സ്വാധീനിക്കുമോ എന്ന് മനസ്സിലായത്. ആ സിനിമ ചെയ്തു കഴിഞ്ഞു ഞാൻ തന്നെ അത്രത്തോളം ക്യാമ്പസിൽ പോയി അവരുടെ ഗെറ്റ്റ്റുഗദറിന് അവരുടെ പ്രധാന അതിഥിയായി ഇരുന്നിട്ടുണ്ട്. ആദ്യം വലിയ രീതിയിൽ ആളുകയറാതിരുന്ന ‘ക്ലാസ്സ്മേറ്റ്സിനെ പിന്നീട് പ്രേക്ഷകർ തന്നെ അവരുടെ ജനപ്രിയ ചിത്രമാക്കി മാറ്റുകയായിരുന്നു”. ലാൽ ജോസ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തന്റെ ഹിറ്റ് സിനിമയെക്കുറിച്ച് ലാൽ ജോസ് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button