BollywoodGeneralLatest NewsNEWS

ചേച്ചിക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് ; പ്രതികരണവുമായി ബോണി കപൂർ

തന്റെ ചിത്രത്തിലൂടെയായിരിക്കില്ല മകളുടെ സിനിമാ പ്രവേശനമെന്ന് ബോണി കപൂർ

അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റേയും മക്കളാണ് ജാൻവി കപൂറും ഖുഷി കപൂറും. അടുത്തിടയിലാണ് ജാൻവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ നിരവധി ചിത്രങ്ങളുമായി താരം ബോളിവുഡിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ അനിയത്തി ഖുഷി കപൂറും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഉടൻ തന്നെ ഖുഷി കപൂറിന്റെ ആദ്യ ചിത്രം പ്രഖ്യാപിക്കുമെന്ന് ബോണി കപൂർ സ്ഥിരീകരിച്ചതായി ബോംബെ ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, തന്റെ ചിത്രത്തിലൂടെയായിരിക്കില്ല മകളുടെ സിനിമാ പ്രവേശനമെന്നും ബോണി കപൂർ വ്യക്തമാക്കുന്നു. മകളുടെ സിനിമാ പ്രവേശനത്തിന് താൻ തന്നെ മുൻകൈ എടുക്കുന്നത് നല്ല പ്രവണതയായിരിക്കില്ലെന്ന് ബോണി കപൂർ അഭിമുഖത്തിൽ പറയുന്നു. തന്റെ മകൾ എന്ന നിലയിൽ നിന്നും മാറി ഖുഷി സ്വന്തമായി വഴി കണ്ടെത്തേണ്ടതുണ്ടെന്നും ബോണി കപൂർ പറയുന്നു.

ഏതെങ്കിലും മികച്ച സംവിധായകന്റെ കീഴിലായിരിക്കും ഖുഷിയുടെ ആദ്യ ചിത്രമെന്നും ബോണി കപൂർ സൂചന നൽകുന്നു. ന്യൂയോർക് ഫിലിം അക്കാദമിയിൽ നിന്നും അഭിനയത്തിൽ പഠനം പൂർത്തിയാക്കിയിരിക്കുകയാണ് ഖുഷി കപൂർ. സിനിമയോടുള്ള താത്പര്യം മുൻപ് പല അഭിമുഖങ്ങളിലും ഖുഷി വ്യക്തമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button