വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ തിരിച്ചു നല്കുമെന്നുമൊക്കെയാണ് ഇളയരാജയുടെ പേരിൽ ആരോപണങ്ങൾ ഉയർന്നത്. ഇതോടെയാണ് പ്രതികരണവുമായി ഇളയരാജ നേരിട്ട് എത്തിയത്.
താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയാജ പ്രതികരിച്ചു.
ഇളയരാജ 30 വര്‍ഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഡിസംബറിലാണ് ഇളയരാജ പ്രസാദ് സ്റ്റുഡിയോയിലെ തന്റെയിടം ഒഴിഞ്ഞുകൊടുത്തത്.
എന്നാല്‍ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.
Post Your Comments