ഭദ്രനൊക്കെ മോശം സിനിമ ചെയ്‌താൽ ഞാൻ ഫോൺ ചെയ്യും
മലയാളത്തിൽ ഏറ്റവും സീനിയ റായിട്ടുള്ള സംവിധായകരിൽ പ്രധാനിയാണ് ഹരിഹരൻ എംടി വാസുദേവൻ നായരുടെ രചനകളിൽ നിരവധി ഇതിഹാസ സിനിമകൾ പറഞ്ഞ ഹരിഹരൻ തന്റെ ശിഷ്യ ഗണങ്ങളെ ക്കുറിച്ചുമനസ്സ് തുറക്കുകയാണ് . സത്യൻ അന്തിക്കാട് ഭദ്രൻ ഐവി ശശി തുടങ്ങിയ ഹിറ്റ് സംവിധായകർ ഹരിഹരന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചതിനു ശേഷം സിനിമയിൽ വന്നവരാണ്. തനിക്കൊപ്പം വർക്ക് ചെയ്ത ഇവരൊക്കെ മോശം സിനിമകൾ ചെയ്യുമ്പോൾ താൻ വിളിച്ചു വഴക്ക് പറയാറുണ്ടെന്നും തിരിച്ചും ആ സ്വാതന്ത്ര്യം അവർക്ക് നൽകിയിട്ടുണ്ടെന്നും തുറന്നു പറയുകയാണ് ഹരിഹരൻ.
ഹരിഹരന്റെ വാക്കുകൾ
“എനിക്കൊപ്പം വർക്ക് ചെയ്തവരുടെ സിനിമകൾ കാണുമ്പോൾ ഞാൻ അവരെ വിളിച്ചു സംസാരിക്കാറുണ്ട് സിനിമ മോശമാണെങ്കിൽ നല്ല വഴക്കും പറയും. ഭദ്രനൊക്കെ മോശം ചെയ്തപ്പോൾ ഞാൻ വിളിച്ചു ചീത്ത പറഞ്ഞിട്ടുണ്ട് എന്താടോ നല്ല കഥ സെലക്ട് ചെയ്ത സിനിമ എടുത്തൂടെ എന്ന് ചോദിക്കും അതൊക്കെ അവർക്ക് വലിയ ഇഷ്ടമാണ് അല്ലാതെ മുഖസ്തുതി ഒന്നും പറയുന്നതിൽ അവർക്ക് താല്പര്യമില്ല എന്റെ വിമർശനങ്ങൾ ആണ് അവർ ആഗ്രഹിക്കുന്നത് അത് പോലെ തിരിച്ചും ആ സ്വാതന്ത്ര്യം ഞാൻ നൽകിയിട്ടുണ്ട് ഹരിഹരൻ പറയുന്നു”.
Post Your Comments