അടുത്തിടയിലായി സോഷ്യൽ മീഡിയായിൽ കണ്ടു വരുന്ന കാഴ്ചയാണ് സിനിമാ താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ. ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് താരങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകുകയാണ്. ഇപ്പോഴിതാ നടി മീനയും ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. വൃക്ഷ ത്തൈകൾ നട്ടുകൊണ്ട് നടി മഞ്ജു വാരിയർ, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ് എന്നിവരെയും വെല്ലുവിളിച്ചിരിക്കുകയാണ് മീന.
മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്.
ഇന്ത്യൻ സിനിമ ലോകത്തു നിന്നുള്ളവരുടെ പ്രവര്‍ത്തി കൊണ്ട് അടുത്തിടെ ശ്രദ്ധ നേടിയതാണ് ഗ്രീൻ ഇന്ത്യ ചലഞ്ച്. ഇന്ത്യയെ പച്ചപ്പിൽ പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാംഗമായ സന്തോഷ് കുമാർ എംപിയാണ് ഈ ചാലഞ്ചിനു തുടക്കം കുറിച്ചത്.
Post Your Comments