കുട്ടിക്കാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാർക്കലി മരക്കാർ. ഏഴിൽ പഠിക്കുമ്പോൾ ഒരാൾ തനിക്ക് ചോക്ലേറ്റ് വാങ്ങി തന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചു. അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നുവെന്ന് അനാർക്കലി പറയുന്നു. ജോഷ് ടോക്സ് എന്ന പരിപാടിക്കിടയിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളിൽ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയിൽ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യൻ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോൾ ഇത്തരം കാര്യങ്ങൾ നീ തനിയെ ഡീൽ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്.’ അനാർക്കലി പറയുന്നു.
തനിക്കുണ്ടാകുന്ന പല പ്രശ്നങ്ങളെയും നേരിടുന്നത് അത് അവഗണിച്ചുകൊണ്ടാണെന്നു അനാർക്കലി പറയുന്നു. അത് നമ്മുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കാൻ പാടില്ല. ഈ അബ്യൂസ് ഒക്കെ നേരിട്ട് കഴിഞ്ഞും താൻ അതൊക്കെ മറക്കാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവരോടും തനിക്ക് അതാണ് പറയാനുള്ളത്. ‘നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ജീവിതം നശിപ്പിക്കാൻ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങൾ മറക്കാനും അവഗണിക്കാനും പഠിക്കുക. എന്നാലേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ’ അനാർക്കലി പറഞ്ഞു.
Post Your Comments