കഴിഞ്ഞ ദിവസമാണ് നടൻ അജിത് കുമാർ വഴിവക്കിൽ നിന്നുള്ള ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പുതിയ ചിത്രം ‘വലിമൈ’യുടെ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം യാത്രയുടെ ഭാഗമായി വരണാസിയില്‍ എത്തിയെന്നുമാത്രമാണ് വൈറല്‍ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ അജിത്തിന്റെ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദരാബാദില്‍ നിന്ന് 2000ല്‍ ഏറെ കിലോമീറ്റര്‍ ദൂരമുള്ള സിക്കിമിലേക്ക് ബൈക്കിൽ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് അജിത്ത്. തന്റെ ബിഎംഡബ്ല്യു ബൈക്കിലാണ് ഇക്കുറി അജിത്തിന്റെ സഞ്ചാരം. സിക്കിമിലേക്കുള്ള യാത്രാമധ്യേയാണ് വരാണസിയില്‍ അദ്ദേഹം എത്തിയത്. സിക്കിമില്‍ എത്തിയാല്‍ തിരികെ ചെന്നൈയിലേക്കുള്ള യാത്രയും ഇതേ ബൈക്കില്‍ തന്നെ ആയിരിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ ലഗേജ് ബിന്നില്‍ വച്ചുകെട്ടിയ ബൈക്കിനൊപ്പമുള്ള അജിത്തിന്റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
Post Your Comments