പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മിയ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം.എറണകാളും സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു മിയയുടെ വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ മിയ പങ്കു വെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.
അശ്വിനോടൊപ്പമുള്ള പുതിയൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മിയ.ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയി എന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അക്വാ മറൈൻ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലൂ പാന്‍റ്സുമാണ് അശ്വിന്‍റെ വേഷം. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. അമ്മയാണ് ചിത്രം പകർത്തിയതെന്നും മിയ കുറിച്ചിട്ടുണ്ട്.
https://www.instagram.com/p/CKLrr64haBr/?utm_source=ig_web_copy_link
Post Your Comments