
വർഷങ്ങൾക്ക് ശേഷം നടൻ അജ്മൽ അമീർ വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു. അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജ്മൽ എത്തുന്നത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിരവധി മലയാളം സിനിമകളുടെ ഭാഗമായിട്ടുള്ള അജ്മൽ അമീർ ഏറെ നാളായി തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്. 5 വർഷത്തിനുശേഷമാണ് അജ്മൽ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്.
വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപന്‍, മെറിന്‍ ഫിലിപ്പ്, നിതിന്‍ പ്രസന്ന, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, സംഗീതം നിക്സ് ലോപ്പസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കല അനീസ് നാടോടി, മേക്കപ്പ് ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം സനീഷ് മന്ദാരയില്‍, സ്റ്റില്‍സ് ഇബ്സന്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് ജോസഫ് ജീര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.സിനിമയുടെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു.
Post Your Comments