
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാലും വിവാഹിതരാകുന്നു. ജനുവരി 22 മുതല്‍ 26 വരെ മുംബൈയില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.
ബോളിവുഡിലെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന് കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിലാണ് താരം വെളിപ്പെടുത്തിയത്.
കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Post Your Comments