സ്റ്റേറ് അവാർഡ് നിരവധി തവണ ലഭിച്ച ഉർവശി എന്ന നടിയ്ക്ക് മികച്ച നായിക നടിയെന്ന നിലയിൽ ഒരു ദേശീയ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ‘അച്ചുവിന്റെ ‘അമ്മ’ എന്ന സിനിമയിലൂടെ മികച്ച സഹനടിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും താൻ നായികയായി മലയാള സിനിമയിൽ വിലസിയിരുന്ന കാലത്ത് ദേശീയ അവാർഡ് എന്ന നേട്ടം ഉർവശിയ്ക്ക് സ്വന്തമാക്കാനായില്ല. ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെടാവുന്ന കഥാപാത്രങ്ങൾ താൻ ചെയ്തുവെങ്കിലും അത് അവാർഡ് തലത്തിൽ പരാമർശിച്ചിരുന്നുവെന്നും പക്ഷെ വാണിജ്യ സിനിമകളിലെ ഇത്തരം വേഷങ്ങൾ ചെയ്തു അവരുടെ അഭിനയത്തിന്റെ നല്ല സമയം കളയുന്നു എന്ന ജൂറിയുടെ അഭിപ്രായം തന്നെ അവാർഡിൽ നിന്ന് മാറ്റി നിർത്തിയെന്നും ഒരു ടെലിവിഷൻ ചാനലിലെ ടോക് ഷോയ്ക്കിടെ സംസാരിക്കവെ ഉർവശി പറയുന്നു.
“ദേശീയ തലത്തിലും എന്റെ കഥാപാത്രങ്ങൾ പരിഗണിക്കപെട്ടിരുന്നു. പക്ഷെ അവാർഡ് നിർണയം വരുമ്പോൾ അവർ പറയുന്നത് വാണിജ്യ സിനിമകളിൽ ഇത്തരം മികച്ച വേഷങ്ങൾ ചെയ്തു സിനിമയുടെ ഒരു നല്ല സമയം അവർ കളഞ്ഞു കുളിക്കുന്നു എന്ന ഒരു വിചിത്രമായ വിലയിരുത്തൽ എന്നെ കുറിച്ച് നടന്നതായി കേട്ടിട്ടുണ്ട്. ഒരു പ്രത്യേക ജനുസ്സിൽ[പ്പെട്ട സിനിമയിൽ അഭിനയിച്ചാൽ മാത്രം കിട്ടാനുള്ളതാണോ ഇതെന്ന് എനിക്ക് തോന്നി. ഞാൻ നായികയായി പോലും അഭിനയിച്ച സിനിമയല്ല ‘മഴവിൽക്കാവടി’ എന്നിട്ടും അതിലെ കഥാപാത്രത്തിന് എനിക്ക് മികച്ച നടിയ്ക്കുള്ള സംസഥാന പുരസ്കരം ലഭിച്ചു”. ഉർവശി പറയുന്നു.
Post Your Comments