GeneralLatest NewsMollywoodNEWSSpecialVideos

സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ് ; വീഡിയോയുമായി ശോഭന

ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് ശോഭന വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും തന്റെ നൃത്തവുമായി തിരക്കിലാണ് ശോഭന. അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രേഷകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന.

താൻ എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ശോഭന പങ്കുവയ്ക്കുന്നത്. സ്ട്രെസ് ഒഴിവാക്കാൻ എന്താണ് ചെയ്യാറുള്ളതെന്ന് ഒട്ടേറെ പേർ തന്നോട് ചോദിക്കാറുണ്ടെന്ന് വീഡിയോയിൽ ശോഭന പറയുന്നു. എന്നിട്ട് സ്ട്രെസ് മാറ്റാൻ താൻ സ്ഥിരമായി സ്വികരീക്കുന്ന മാർഗങ്ങളും പറയുന്നു.ഡാൻസ് പ്രാക്ടീസ് ചെയ്തും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് സ്ട്രെസ്സ് മാറ്റുന്നതെന്നു പറഞ്ഞുകൊണ്ട് തന്റെ വളർത്തുനായയെയും പരിചയപ്പെടുത്തുന്നുണ്ട് താരം.

ഈ കക്ഷി തന്റെ സ്ട്രെസ്സ് മാറ്റിത്തരുന്നുവെന്നും തന്റെ വളർത്തുനായയെക്കുറിച്ച് ശോഭന പറയുന്നു. “ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.

https://www.instagram.com/p/CKG4uU0gP5Q/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button