‘ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് പ്രഭാസ്. നിലവിൽ രാധേ ശ്യാം സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കുകളിലാണ് പ്രഭാസ്. ഇപ്പോഴിതാ മകർ സംക്രാന്തി ആഘോഷത്തിന് തന്റെ യൂണിറ്റ് അംഗങ്ങൾക്കെല്ലാം സമ്മാനം നൽകിയിരിക്കുകയാണ് പ്രഭാസ്. ടൈറ്റാനിന്റെ ട്രാക് ബ്രാൻഡിലുള്ള വാച്ചുകളാണ് പ്രഭാസ് യൂണിറ്റ് അംഗങ്ങൾക്ക് സമ്മാനമായി നൽകിയത്.
പിആർഒ ബിഎ രാജു ഈ സമ്മാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
രാധാ കൃഷ്ണകുമാറാണ് പ്രഭാസ് നായകനാവുന്ന “രാധേശ്യാം” സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് 2018 ഒക്ടോബർ 6 ന് ആരംഭിച്ചിരുന്നു. 2020 മാർച്ചിൽ കോവിഡ് കാരണം ചിത്രം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2020 ഒക്ടോബറിൽ ഇറ്റലിയിൽ ചിത്രീകരണം പുനരാരംഭിച്ചു. ഡിസംബറിൽ ഹൈദരാബാദിലെ ഫലക്നുമ പാലസിൽ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.
Post Your Comments