സിനിമാലോകം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു നടി മേഘ്നാരാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. ഇന്നും ചിരഞ്ജീവിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് മേഘ്ന. ഇരുവർക്കും അടുത്തിടയിലാണ് ഒരു ആൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മേഘ്ന തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചിരഞ്ജീവിയെ അനുസ്മരിച്ചുകൊണ്ട് സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണ വരച്ച ചിരഞ്ജീവിയുടെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്.
സംവിധായകൻ പന്നഗ ഭരണയും ചിരഞ്ജീവിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. തന്റെ അടുത്ത സുഹൃത്ത് ചിരഞ്ജീവി സര്‍ജയുടെ സ്കെച്ച് മക്കള്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് പന്നഗ ഭരണി പങ്കുവച്ചത്. ഈ ചിത്രമാണ് മേഘ്ന തന്റെ സമൂഹമാധ്യമത്തിലൂടെ ഷെയർ ചെയ്തത്.
Post Your Comments