
വീണ്ടും ബോളിവുഡിൽ തിളങ്ങാൻ മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ. ‘പാഡ്മാൻ’ സിനിമയുടെ സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തിലാണ് ദുൽഖർ എത്തുക. 2021ന്റെ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
മുഴുവൻ തിരക്കഥയും പൂർത്തിയായിക്കഴിഞ്ഞതായി ബാൽകിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായും സൂചനയുണ്ട്.
2018ലെ ഇർഫാൻ ഖാൻ ചിത്രം ‘കർവാൻ’ ആണ് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വർഷം ‘സോയ ഫാക്ടറിൽ’ വേഷമിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ചിത്രമാകും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ. മറ്റു വേഷങ്ങൾ ചെയ്യുന്നത് ആരെന്ന കാര്യം പുറത്തു വന്നിട്ടില്ല.
Post Your Comments