ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന സെയ്ഫ് അലി ഖാൻ നായകനായ താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനും എതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തതിനു പിന്നാലെ കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി.
സീരീസ് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കുകയായിരുന്നു.
മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു .
ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘താണ്ഡവ്’ ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.
Post Your Comments