വേറിട്ട കോമഡി റൂട്ട് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് ഹരിശ്രീ അശോകൻ. മികച്ച ടൈമിംഗ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരം ഒരു കാലത്തെ മലയാള സിനിമയിലെ താരമൂല്യമുള്ള കോമേഡിയനായിരുന്നു. ടിഎ റസാഖ് രചന നിർവഹിച്ചു സുന്ദർദാസ് സംവിധാന ചെയ്ത ‘ആകാശം’ എന്ന സിനിമയിൽ നായകനായിതിളങ്ങിയ തനിക്ക് തന്റെ സിനിമാ ജീവിതത്തിന്റെ മധ്യ കാലഘട്ടങ്ങളിൽ സിനിമ ഇല്ലാതായി പോയതിന്റെ അനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.
“ഞാൻ ഒരിക്കലും സിനിമയിൽ നിന്ന് മാറി നിന്നിട്ടില്ല. എന്നെ മാറ്റി നിർത്തിയതും ആയിരിക്കില്ല. അന്ന് ഞാൻ എനിക്ക് അറിയാവുന്നവരോടൊക്കെ വേഷം ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഹരിശ്രീ അശോകനെ ഇനി ആ പഴയ കോമേഡിയനായി സിനിമയിൽ വരുത്താൻ ഞങ്ങൾക്ക് താല്പര്യമില്ലെന്നാണ്. നല്ല വേറിട്ട ഒരു വേഷം വരട്ടെ, അങ്ങനെയൊരു കഥാപാത്രം ഞങ്ങളുടെ സിനിമയിൽ ഉണ്ടാകുന്നത് വരെ വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞു. ജോണി ആന്റണി, ലാൽ ജോസ് ഇവരൊക്കെ എന്നിലെ അഭിനയ സാധ്യത കോമഡിക്കപ്പുറം ഉപയോഗപെപ്പടുത്താൻ താല്പര്യം പ്രകടിപ്പിച്ചവരാണ്. പിന്നെ എനിക്ക് സിനിമയിൽ അവസരം കുറഞ്ഞു തുടങ്ങിയപ്പോൾ ആ സ്പേസിൽ വേറെ ഒരു ആക്ടർ വരും. അത് കോമഡി നടന്മാർക്കിടയിൽ ഇപ്പോഴും സംഭവിക്കുന്നതാണ്. ഞാനും മറ്റൊരാളുടെ സ്പേസിൽ കയറി നിന്ന നടനാണ് . അത് സിനിമയിൽ സ്വാഭാവികമാണ്”. ഹരിശ്രീ അശോകൻ പറയുന്നു.
Post Your Comments