അനുവാദമില്ലാതെ പരസ്യ ചിത്രീകരണം ; നടി അനുശ്രീക്കെതിരെ പരാതി നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്

ചട്ടം ലംഘിച്ച് ക്ഷേത്രനടയിൽ ഷൂട്ടിങ് നടി അനുശ്രീക്കെതിരെ പരാതി

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചട്ട ലംഘനം നടത്തിയെന്ന പേരിൽ നടപടി നേരിടുകയാണ് ആരാധകരുടെ പ്രിയ താരം. അനുശ്രീക്കെതിരെ ഗുരുവായൂർ ഭരണസമിതി പോലീസിൽ പരാതി സമർപ്പിച്ചതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്.

അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയതായാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാ കുമാരി പോലീസിനു സമർപ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. അനുശ്രീ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണ് എന്നും പരാതിയില്‍ പരാമർശിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും ദേവസ്വം ബോർഡ് പരാതി സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

Share
Leave a Comment