മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന് (89) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. എ.ആര്. റഹ്മാന്, ഗായിക ലത മങ്കേഷ്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്നു.
1957-ല്‍ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. മൃണാള്‍ സെന്നിന്റെ ‘ഭുവന്‍ഷോം’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആല്‍ബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി.നൂര്‍ ജഹാന്, ഉമ്രാവ് ജാന്‍, ബദ്നാം ബസ്തി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.1991-ല്‍ പത്മശ്രീയും 2006-ല്‍ പത്മഭൂഷനും 2018-ല്‍ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു. 2003-ല്‍ സംഗീത അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
Post Your Comments