തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നടനും എംഎൽഎയുമായ മുകേഷിന് കോവിഡ് സ്ഥിരീകരിച്ചു. മുകേഷിനെ കൂടാതെ മൂന്ന് എംഎൽഎമാർക്ക് കൂടി കോവിഡ് പോസിറ്റിവായി. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.
Post Your Comments