![](/movie/wp-content/uploads/2021/01/bala-amritha.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷ്‌മായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചും മറ്റും നിരവധി അഭ്യൂഹങ്ങള്‍ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബാല. എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയപ്പോഴാണ് അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹം ഉണ്ടായാൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നും ബാല പറയുന്നു. കേരളത്തിൽ വെച്ചായിരിക്കുമോ വിവാഹം എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യം ബാല കേട്ടത് കെയര്‍ഫുള്ളായിട്ടായിരിക്കുമോ വിവാഹം എന്നാണ്. കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയര്‍ഫുള്ളായിട്ടായിരിക്കും എന്ന് അദ്ദേഹം രസകരമായാണ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി തനിക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിക്കുന്നതിനായാണ് അദ്ദേഹം എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയത്.
Post Your Comments