മലയാളത്തിൽ സ്ഥിരമായി ചെയ്തിരുന്ന ആക്ഷൻ സിനിമകൾ എന്ത് കൊണ്ട് അവസാനിപ്പിച്ചു എന്നതിന് മറുപടി പറയുകയാണ് നടൻ ബാബു ആന്റണി. എട്ടു മണിക്കൂറും ആറു മണിക്കൂറുമൊക്കെയാണ് ഫൈറ്റ് ചെയ്യാൻ തനിക്ക് സിനിമയിൽ ആകെ കിട്ടിയിരുന്നതെന്നും അത്തരം ചെറിയ ചെലവിലുള്ള ആക്ഷൻ സിനിമകൾ ചെയ്‌താൽ അതിൽ യാതൊരു പൂർണതയും ലഭിക്കില്ലെന്ന് മനസിലായതോടെയാണ് അത്തരം സിനിമകൾ ചെയ്യുന്നതിൽ നിന്ന് താൻ ഒഴിഞ്ഞു മാറിയതെന്ന് ‘ഗാന്ധാരി’ എന്ന സിനിമയുടെ അനുഭവം പങ്കുവച്ചു കൊണ്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ബാബു ആന്റണി പറയുന്നു.
“മലയാളത്തിൽ ഞാൻ പത്ത് ആക്ഷൻ സിനിമകൾ ചെയ്തു. എല്ലാം ഒരേ രീതിയിലുള്ള സിനിമകൾ ആയിരുന്നു. അതിന്റെയൊക്കെ ചെലവ് വളരെ കുറഞ്ഞതായിരുന്നു. അപ്പോൾ അങ്ങനെ മുന്നോട്ട് പോയാൽ കുഴയുമെന്നു എനിക്ക് തോന്നിയത് കൊണ്ട് അത്തരം സിനിമകൾ ചെയ്യുന്നത് നിർത്തി. എനിക്ക് ഫൈറ്റ് ചെയ്യാൻ കിട്ടിയ സമയം എന്ന് പറയുന്നത് എട്ടുമണിക്കൂർ അല്ലെങ്കിൽ ആറു മണിക്കൂർ ഒക്കെയാണ്. ‘ഗാന്ധാരി’ എന്ന് പറയുന്ന സിനിമയുടെ അവസാന രംഗം ഞാൻ ചെയ്യുന്നത് രണ്ടു മണിക്കൂർ കൊണ്ടാണ്. അപ്പോൾ അങ്ങനെയുള്ള ആക്ഷൻ സിനിമകളുമായി മുന്നോട്ടു പോകാൻ കഴിയില്ലന്ന് മനസ്സിലായി. ആക്ഷൻ സിനിമകൾൾക്ക് വേറെയും ചില ചേരുവകൾ കൂടി ആവശ്യമാണ്. അവിടെ അടി ഇടി മാത്രം പോരാ, ചെയ്‌സ് വേണം, ബ്ലാസ്റ്റിങ് വേണം, അല്ലെങ്കിൽ ഹെലികോപ്റ്റർ ചെയ്‌സ് അങ്ങനെ പലതും വേണം. ഇതൊക്കെ ചെയ്യണമെങ്കിൽ കുറേക്കൂടി ബജറ്റ് വേണെമെന്നു തോന്നിയത് കൊണ്ടാണ് ഞാൻ അത്തരം സിനിമകൾ നിർത്തലാക്കിയത്”.
Post Your Comments