
മലയാളികളുടെ സ്വന്തം ലാലേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മോഹൻലാൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധേയമാവുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം കുഞ്ഞ് ലാലുമുള്ളതാണ് ഫോട്ടോ.
വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനാണ് മോഹൻലാല്‍. പ്യാരിലാലാണ് മോഹൻലാലിന്റെ സഹോദരൻ. അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ലാലിനെ മോഹൻലാലിനെ അച്ഛനും സഹോദരനൊപ്പം ഫോട്ടോയില്‍ കാണാം. നിരവധിപേരാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപോള്‍ അഭിനയിക്കുന്നത്.
Post Your Comments