GeneralLatest NewsMollywoodNEWS

നടൻ ആൻറണി വർഗ്ഗീസിൻറെ സഹോദരി വിവാഹിതയായി

എളവൂര്‍ സെന്‍റ്. ആന്‍റണീസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം

നടൻ ആന്‍റണി വര്‍ഗ്ഗീസിന്‍റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശിയായ ജിപ്സൺ ആണ് വരൻ. എളവൂര്‍ സെന്‍റ്. ആന്‍റണീസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഞങ്ങളുടെ കുടുംബം വലുതായി, ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റയിൽ പെപ്പെ അഞ്ജുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ജനുവരി 16ന് കരയാംപറമ്പ് സെന്‍റ്.ജോസഫ്സ് പള്ളിയിൽ വെച്ചായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ശേഷം പാരിഷ് ഹാളിൽ വിരുന്ന് നടന്നു. മനസ്സമ്മത ചടങ്ങിൽ സിനിമാ രംഗത്ത് നിന്നുള്ള സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ടൊവിനോ, ഐഎം വിജയൻ, അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോൻ തുടങ്ങിയവരാണ് അന്ന് ചടങ്ങിനെത്തിയിരുന്നത്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്‍റെ പേര് തന്നെ സ്വന്തം വിളിപ്പേരായി മാറിയ താരമാണ് പെപ്പേ എന്ന ആന്‍റണി വര്‍ഗ്ഗീസ്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകളാണ് ആന്റണിയുടെതായി ഒരുങ്ങുന്ന ചിത്രങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button