തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകർ ഉള്ള നടനാണ് അജിത് കുമാർ. നിലവിൽ തന്റെ പുതിയ ചിത്രം വലിമൈയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ വാരണാസിയിലാണ് അദ്ദേഹം. സുഹൃത്തുക്കൾക്കൊപ്പം നാടു ചുറ്റുന്നതിനിടെ ഭക്ഷണം കഴിക്കാൻ തട്ടുകടയിലെത്തിയ അജിത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരങ്ങളടക്കമുള്ളവരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ചാറ്റ് ഷോപ് ഉടമയ്ക്കൊപ്പമാണ് ഫോട്ടോയിൽ അജിത്തുള്ളത്. ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു അവിടത്തെ തദ്ദേശീയ ഭക്ഷണം കഴിക്കാൻ അജിത്ത് ചാറ്റ് ഷോപ്പിലെത്തിയത്. അജിത് ഒരു തൊപ്പിയും മാസ്കും ധരിച്ച് തന്റെ ഐഡന്റിറ്റി മറച്ചുവെച്ചിരുന്ന. എന്നാൽ ചാട്ട് കൈയിൽ കിട്ടിയതോടെ അത് കഴിക്കാനായി മാസ്ക് മാറ്റിയപ്പോൾ ചുറ്റുമുള്ളവർ തങ്ങളുടെ പ്രിയ താരത്തെ തിരിച്ചറിഞ്ഞു. ചാറ്റ് ഷോപ്പിന്റെ ഉടമയ്ക്കൊപ്പമാണ് ഫോട്ടോയിൽ അജിത്തുള്ളത്.
പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയിൽ അജിത്ത് അഭിനയിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്.
Post Your Comments