ഭ്രമണമെന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇപ്പോള്‍ സ്വാതിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
യൂട്യൂബര്‍ കാര്‍ത്തിക് സൂര്യയുടെ ഒപ്പമുള്ള ചിത്രമാണ് സ്വാതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും മാല അണിയിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കാര്‍ത്തിക് സൂര്യയും ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ. പുല്ല് ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു’ എന്ന ക്യാപ്‌ഷനിലൂടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ പങ്ക് വച്ചത്.
ഒരു സുഹൃത്തിന്റെ എന്‍ഗേജ്‌മെന്റിനു പങ്കെടുക്കാന്‍ എത്തിയ സ്വാതിയും, കാര്‍ത്തിക്കും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഈ ചിത്രങ്ങൾ. ഇത് വൈറലായതോടെ ചേച്ചി ഡിവോഴ്സ് ആയോ, പുതിയ വിവാഹം ആണോ എന്ന് തുടങ്ങിയ സംശയങ്ങള്‍ ഉയർത്തി ആരാധകരും എത്തി.
Post Your Comments