CinemaGeneralLatest NewsMollywoodNEWS

പൊക്കിള്‍ കൊടി പോലും മുറിക്കുന്നതിനു മുന്‍പേ മുരളി കുഞ്ഞിനെ കയ്യില്‍ വാങ്ങി എന്റെ നേരെ നീട്ടി

അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി

മകള്‍ ജനിച്ച നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടി ശിവദ. അമ്മയായതിന്റെ ഫീല്‍ അത്രത്തോളം മഹത്തരമായിരുന്നുവെന്നും മോളാണ് എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷത്തേക്കാള്‍ വലുതായ മറ്റൊരു സന്തോഷം ഒരിക്കലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും തന്റെ മനോഹര നിമിഷങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് ശിവദ പറയുന്നു.

“മുരളിയുടെ ആ മുഖഭാവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. സത്യം പറഞ്ഞാല്‍ മുരളിയുടെ മുഖം കണ്ടാണ്‌ ആ സന്തോഷം ഞാന്‍ അറിയുന്നത്, പൊക്കിള്‍ കൊടി പോലും മുറിക്കുന്നതിനു മുന്‍പേ മുരളി കുഞ്ഞിനെ കയ്യില്‍ വാങ്ങി എന്റെ നേരെ നീട്ടി. ഞാനവളുടെ നെറുകയില്‍ ഉമ്മ വച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവള്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. അതുവരെ നമ്മള്‍ മാതൃത്വത്തിന്‍റെ ഫീല്‍ എന്നൊക്കെ വായിച്ചിട്ടേയുള്ളൂ. ആ നിമിഷം ഞാന്‍ അത് തിരിച്ചറിഞ്ഞു. മനസ്സില്‍ ചില്ലിട്ടു വച്ച നിമിഷം എന്നൊക്കെ ആലങ്കാരികമായി പറയില്ലേ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. മോളാണ് എന്ന് കേട്ടപ്പോള്‍ ഞാനോര്‍ത്തു. ഈശ്വരാ ആ വാക്കിന് ഇത്രയും മധുരം മനസ്സിന് പകരാന്‍ കഴിയുമായിരുന്നോ? മോളോ, മോനോ എന്നൊന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടേയില്ല. പക്ഷേ മോളാണ് എന്നറിഞ്ഞ നിമിഷം ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഞാനായിരുന്നിരിക്കണം”.

shortlink

Related Articles

Post Your Comments


Back to top button