CinemaFilm ArticlesGeneralLatest NewsMovie GossipsNEWS

മോഹൻലാലുമായി പിണങ്ങിയതെന്തിന്?; വെളിപ്പെടുത്തി സംവിധായകൻ

മോഹന്‍ലാലുമായി ഉണ്ടായ സൗന്ദര്യപിണക്കം: സത്യന്‍ അന്തിക്കാട് പറയുന്നു

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. 2008ല്‍ റിലീസ് ചെയ്ത ഇന്നത്തെ ചിന്താവിഷയം സിനിമയാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. മോഹന്‍ലാലുമായി ഉണ്ടായ സൗന്ദര്യപിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു.

വിചാരിച്ച സമയത്ത് മോഹന്‍ലാലിനെ കിട്ടാത്തതായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം. തനിക്ക് സിനിമ ചെയ്യാൻ സൗകര്യത്തിന് പലപ്പോഴും മോഹൻലാലിനെ കിട്ടാതെ വന്നതോടെയാണ് പിണക്കത്തിന് തുടക്കമായത്. പിണക്കത്തെ കുറിച്ച് മോഹൻലാലിന് പോലും അറിയുമായിരുന്നില്ല.

വരവേല്‍പ്പ് എന്ന സിനിമയ്ക്ക് ശേഷം 1994ല്‍ പിന്‍ഗാമി ഉണ്ടാവുന്നത് വരെ ആയിരുന്നു ആ പിണക്കകാലം. ഇരുവര്‍ സിനിമ കണ്ട് ഉടന്‍ തന്നെ മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നിയ സംഭവത്തിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു. വീട്ടില്‍ എത്താനുള്ള ക്ഷമയില്ലായിരുന്നു. അങ്ങനെ ഗോവയിലേക്ക് ഒരു എസ്.ടി.ഡി. ബൂത്തില്‍ നിന്നും വിളിച്ച് പാതിരാത്രി മോഹന്‍ലാലിനെ അഭിനന്ദിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button