
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്ന പോലെ വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരനാണ് നടന് നെടുമുടി വേണു. സിനിമയ്ക്കപ്പുറം ഒരു നടന് പരസ്യം ചെയ്തു തന്റെ വരുമാനം ഉയര്‍ത്തുമ്പോള്‍ തനിക്ക് ഒരിക്കലും അങ്ങനെ ഒരു പരസ്യത്തില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറയുകയാണ് താരം. മലയാളത്തിലെ തന്നെ ഒട്ടുമിക്ക പ്രധാന താരങ്ങളും വിവിധ കമ്പനികള്‍ക്ക് വേണ്ടി പരസ്യം നല്‍കാറുണ്ട്. അവരില്‍ നിന്ന് വിഭിന്നമായ തന്റെ നിലപാട് പങ്കുവയ്ക്കുകയാണ് നെടുമുടി വേണു.
“നമ്മള് പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രൊഡക്റ്റിനെക്കുറിച്ചായിരിക്കും പറയേണ്ടത്. അത് ജനങ്ങളോട് നല്ലതാണ് എന്ന് പറയാന്‍ മടിയാണ്. കാരണം പറയുന്നത് നെടുമുടി വേണുവാണ് എന്ന ഒരു ചിന്ത അവരുടെ മനസ്സില്‍ വരും. എന്റെ ഒരു ഉറപ്പിന്മേല് ആയിരിക്കും അവര്‍ ആ സാധനം വാങ്ങി ഉപയോഗിക്കുന്നത്. ബുദ്ധി ശക്തിക്ക് ഞാന്‍ പരിചയപ്പെടുത്തുന്ന ലേഹ്യം എന്ന് പറഞ്ഞു പരസ്യം ചെയ്യുമ്പോള്‍ അത് നല്ലതാണെന്ന പൂര്‍ണ ബോധ്യം എനിക്ക് ഉണ്ടാകണം. അങ്ങനെ അല്ലാത്തിടത്തോളം കാലം പരസ്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നതാണ് എന്റെ രീതി”. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട അനുഭവം നെടുമുടി വേണു പങ്കുവച്ചത്.
Post Your Comments