
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ലൂസിഫറില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നയന്‍താരയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നയൻതാര നായികയാകുന്നതിനെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളിയുടെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്. മഞ്‍ജു വാര്യര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ഇത്.
Post Your Comments