ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ താരം തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കയ്യിലെ ടാറ്റൂവിനെക്കുറിച്ചു പലരും ചോദിക്കാറുണ്ടെന്നും അത് ഒരു ബന്ധത്തിന്റെ അടയാളമാണെന്നും അമൃത പങ്കുവയ്ക്കുന്നു.
”എന്റെ കൈയ്യ്‌യിൽ ഈ ടാറ്റൂ കണ്ടിട്ട് പലരും പല അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്. ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. അത് ബ്രെയ്ക്ക് അപ്പ് ആയി. ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യിൽ നിന്നും മായ്ച്ചു കളഞ്ഞു അതാണ് ഈ ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങൾ കൂടെ മാറാനുണ്ട്. നിലവിൽ ആരുമായും ഞാൻ പ്രണയത്തിൽ അല്ല. ഒരുപാട് കഷ്ടാപെട്ടിട്ടാണ് ഈ ഒരു മേഖലയിൽ എത്തിയത്. ആദ്യമൊക്കെ നല്ലൊരു കോസ്‌റ്റ്യൂമിനു തന്നെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരുന്നു.” അമൃത പറഞ്ഞു
Post Your Comments