GeneralLatest NewsMollywoodNEWS

ഇടയ്ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്‍മാരുടെ മക്കളും കാണണം; വൈറലായി സംവിധായിക ശ്രുതിയുടെ വാക്കുകൾ

കുറ്റബോധത്തിന്‍്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. "

സുരാജ് വെഞ്ഞാറമൂട്, നിമിഷ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ജിയോ ബേബി ചിത്രം ദി ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിൽ. അടുക്കളയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ കടന്നു പോകുന്ന ജീവിതവും പറയുന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി ഫെസ്റ്റിവലുകളില്‍ മാത്രമല്ല, അടുക്കളകളില്‍ കൂടിയാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത് എന്നാണ് ശ്രുതി പറയുന്നത്.

ശ്രുതിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
Jeo Baby.. Love you for giving us “the great Indian kitchen”. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാല്‍ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം.

read also:എന്നെ കാണാന്‍ കൊള്ളാത്തതു കൊണ്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടി ​ഗൗതമി

കുറ്റബോധത്തിന്‍്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. “കഴിഞ്ഞ ജീവിതം ഒരു റിഹേഴ്സല്‍ ആയിരുന്നു” എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങള്‍ക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്..

അത്തരത്തില്‍ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാര്‍ക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയില്‍ വച്ച്‌ പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിന്‍്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്.. ഇടയ്ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്‍മാരുടെ മക്കളും കാണണം ഈ പടം.. The film is a tight slap on patriarchy.. ഈ ചിത്രത്തിന് ജീവന്‍ നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ ക്കും പരിചയമില്ലാത്ത മുഖങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.

ഈ പടം പ്രദര്‍ശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല… അടുക്കളകളില്‍ കൂടിയാണ്. പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മള്‍ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മള്‍ അല്ലല്ലോ.. My love to Salu K Thomas , Nimisha, Suraj ettan, Sulekha Kapadan Renuka Arun .. all of you who supported this effort wholeheartedly..

shortlink

Related Articles

Post Your Comments


Back to top button