GeneralLatest NewsMollywoodNEWS

എന്നെ കാണാന്‍ കൊള്ളാത്തതു കൊണ്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടി ​ഗൗതമി

അവര്‍ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു.

ദുല്‍ഖര്‍ സല്‍മാന്റെ സെക്കന്റ് ഷോ, ഫഹദ് ഫാസിലിന്റെ ഡയമണ്ട് നെക്ലസ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ഗൗതമി. സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടല്ല താൻ അഭിനയത്തിലേക്ക് എത്തിയതെന്നു തുറന്നു പറയുകയാണ് താരം. ചിലരോടുള്ള വാശി തീര്‍ക്കാനായിരുന്നു തന്റെ അരങ്ങേറ്റമെന്നു ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിൽ ഗൗതമി പറയുന്നു.

ഒരു സിനിമയുടെ ഒഡിഷനിൽ പങ്കെടുത്ത സംഭവം വെളിപ്പെടുത്തിക്കൊണ്ടാണ് തരാം ഇത് പറയുന്നത്. ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ… ‘2011 ലായിരുന്നു ആ ഓഡിഷന്‍ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്. അവര്‍ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

പക്ഷേ കാണാന്‍ കൊള്ളാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച്‌ കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് അവര്‍ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിക്കുന്നത്”- ​ഗൗതമി പറഞ്ഞു.

read also:ലൈംഗീക സ്വാതന്ത്ര്യത്തിനായി പുറപ്പെട്ടിറങ്ങുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകാതിരിക്കാനുള്ള മിനിമംമര്യാദയെങ്കിലും കാണിക്കു

ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കന്‍ഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേര്‍ത്തു.

. വൃത്തം എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് ഗൗതമി.

shortlink

Related Articles

Post Your Comments


Back to top button