
പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് സേതുപതി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലായി ഒരുക്കുന്ന കിഷോർ പാണ്ഡുരംഗ് ബലേക്കർ സംവിധാനം ചെയ്യുന്ന ‘ഗാന്ധി ടോക്‌സ്’ എന്ന ചിത്രമാണ് വിജയ് സേതുപതി നായകനായെത്തുന്ന പുതിയ സിനിമ.
നോട്ട് നിരോധനത്തിന് പിന്നാലെ വന്ന 2000 രൂപാ നോട്ടുകളുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. 19 വർഷമായി ഈ സിനിമയുടെ പ്രവർത്തനത്തിലായിരുന്നുവെന്ന് സംവിധായകൻ പാണ്ഡുരംഗ്.108 വർഷത്തിലെത്തിയ ഇന്ത്യൻ സിനിമക്കും ദാദാസാഹേബ് ഫാൽക്കേയ്ക്കുമാണ് ‘ഗാന്ധി ടോക്‌സ്’ സമർപ്പിച്ചിരിക്കുന്നത്.
വിജയ് സേതുപതിയുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സിനിമയിലേക്ക് ക്ഷണിക്കാൻ കാരണമായതെന്ന് സംവിധായകൻ. താരമൂല്യമോ ഇമേജോ പരിഗണിക്കാതെ നിലപാടെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ആളാണ് വിജയ് സേതുപതിയെന്നും കിഷോർ പാണ്ഡുരംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
Post Your Comments