CinemaGeneralKollywoodLatest NewsMovie GossipsNEWS

വാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചു, വിവാദമായി ചിത്രം ; ഒടുവിൽ ക്ഷമ ചോദിച്ച് വിജയ് സേതുപതി

ഇതൊരു മോശം മാതൃകയാണ്, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് വിജയ് സേതുപതി

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. ഇന്ന് താരത്തിന്റെ പിറന്നാളാണ്. എന്നാൽ താരത്തിന്റെ പുതിയ സിനിമയുടെ അണിയറപ്രവർത്തകർ വിജയ് സേതുപതിക്ക് ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിൽ വാൾ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിക്കുന്നത് കാണാം. ഈ ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. തമിഴ്നാട്ടില്‍ കത്താള്‍ എന്ന് വിളിക്കപ്പെടുന്നതരം വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിക്കുന്നതിന്‍റെ ചിത്രങ്ങളായിരുന്നു ഇവ. താരം ചെയ്ത പ്രവർത്തിയെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ ഉയർന്നതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.

“പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ ഓഫീസില്‍ വച്ച് നടന്ന പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ചര്‍ച്ചാവിഷയമായി. ഒരു വാള്‍ ഉപയോഗിച്ചാണ് ഞാനന്ന് കേക്ക് മുറിച്ചത്. പൊന്‍‍റാം സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞാനിനി അഭിനയിക്കുന്നത്. ആ ചിത്രത്തിന്‍റെ കഥ അനുസരിച്ച് വാളാണ് പ്രധാന കഥാപാത്രം. അതിനാലാണ് ആ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിനിടെ ആ വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതൊരു മോശം മാതൃകയാണ്. അത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ എന്‍റെ ഭാഗത്തുനിന്നും ഇനി കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്. ചിത്രം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു”, വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button