
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ് ജയസൂര്യ. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ കരിയറിൽ ഒരു പൊൻതൂവൽ കൂടി. ജയസൂര്യ–പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വെള്ളം എന്ന ചിത്രത്തിലെ ട്രെയിലറിലെ പ്രകടനമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ട്രെയിലർ കാണുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കുന്നതാണ് ജയസൂര്യയുടെ അഭിനയ മികവ്. പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കും വിധമാണ് താരത്തിന്റെ അഭിനയം.
മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Post Your Comments