നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തുളസീദാസ് തന്റെ ഹിറ്റ് ചിത്രമായ ദോസ്ത് എന്ന സിനിമയെക്കുറിച്ചുള്ള വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലാണ് തുളസീദാസ് തന്റെ ഹിറ്റ് സിനിമയുടെ അനുഭവം പങ്കുവച്ചത്.
“ദോസ്ത എന്ന സിനിമയുടെ കഥ മനസ്സിലേക്ക് വന്നപ്പോള്‍ ബിജു മേനോന് – ദിലീപ് എന്ന കോമ്പിനേഷനിലാണ് ആദ്യം ആ സിനിമ പ്ലാന്‍ ചെയ്തത്. ഇപ്പോള്‍ കുഞ്ചാക്കോ ബോബന് ചെയ്ത റോളില്‍ ദിലീപിനെയും, ദിലീപ് ചെയ്ത റോളില്‍ ബിജു മേനോനെയും കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ ദിലീപ് തന്നെ ഗൗരവമേറിയ ആ കഥാപാത്രം ചെയ്താല്‍ ഏറെ പുതുമയായിരിക്കും എന്ന് തോന്നി. അങ്ങനെ ദിലീപ് ചെയ്യാനിരുന്ന കഥാപാത്രത്തിലേക്ക് അന്നത്തെ പ്രണയ സിനിമകളിലെ ഹിറ്റ് നായകനായ കുഞ്ചാക്കോ ബോബനെയും പ്ലേസ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ദിലീപിനോട് ആദ്യം കഥ പറഞ്ഞു. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായി ചെയ്യാമെന്നും സമ്മതിച്ചു. പിന്നീടാണ് ആലപ്പുഴയിലുള്ള കുഞ്ചാക്കോ ബോബന്റെ വീട്ടില്‍ പോയി അദ്ദേഹത്തോട് പറയുന്നത്. പക്ഷേ കുഞ്ചാക്കോ ബോബന്റെ അച്ഛന് ഒരു സംശയം. സിനിമയില്‍ കുഞ്ചാക്കോ ബോബനേക്കാള്‍ സ്ക്രീന്‍ സ്പേസ് കൂടുതല്‍ ദിലീപിനാണോ? എന്ന്. ഞാന്‍ പറഞ്ഞു അല്ല രണ്ടും ഈക്വലാണ്. പക്ഷേ അദ്ദേഹത്തിന് ഒരു തൃപ്തിയുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഇവിടെ ഒരേ സിനിമയില്‍ അഭിനയിച്ച രണ്ടു മഹാനടന്മാരെ കുറിച്ച് ഉദാഹരണം പറഞ്ഞു, സത്യന്, പ്രേം നസീര്‍ ഒന്നിച്ച് ചെയ്തിട്ടില്ലേ? മമ്മൂട്ടി മോഹന്‍ലാല്‍ ചെയ്തിട്ടില്ലേ? സുകുമാരന്‍, സോമന്? ചെയ്തിട്ടില്ലേ അങ്ങനെ കുറച്ചു ഉദാഹരണങ്ങള്‍ പറഞ്ഞു. പിന്നെ പുതിയ തലമുറയിലെ നടന്മാര്ക്ക് എന്താണ് ഇങ്ങനെ ചെയ്യുന്നതില്‍ പ്രശ്നം. അങ്ങനെ അവര്‍ സമ്മതിച്ചു. അവിടെ വച്ച് തന്നെ കുഞ്ചാക്കോ ബോബന് അഡ്വാന്‍സും നല്കി”.തുളസീദാസ് പറയുന്നു.
Post Your Comments