CinemaGeneralKollywoodLatest NewsNEWS

ഫാന്‍സ്‌ യുദ്ധം ഞാനും നടത്തിയിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ ഒരേയൊരാള്‍ : സുധ കൊങ്കര

പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഞാന്‍ മാത്രമായിരുന്നു രജനി ഫാന്‍

തമിഴ് സിനിമയില്‍ സുധ കൊങ്കര എന്ന വനിതാ സംവിധായിക എഴുതി ചേര്‍ത്തത് പുതിയ കാലത്തിന്റെ വാണിജ്യ സിനിമയുടെ പുത്തന്‍ ഉണര്‍വ്വാണ്. കച്ചവടത്തിന്റെ ജനുസ്സില്‍പ്പെട്ട പതിവ് തമിഴ് സിനിമാ ആഘോഷങ്ങളില്‍ നിന്ന് ഏറെ വിഭിന്നമായി സൂര്യയെ നായകനാക്കി വാണിജ്യ ചിന്ത കൈവിടാതെ കെട്ടുറപ്പുള്ള ഒരു നല്ല സിനിമയാണ് സുധ കൊങ്കര എന്ന പെണ്‍സംവിധായിക സുറൈ പോട്രിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. രണ്ടു സൂപ്പര്‍ താരങ്ങളുടെ ഫാന്‍ ഫൈറ്റുകള്‍ തമിഴ് നാട്‌ സിനിമാ സംസ്കാരത്തിന്റെ പ്രധാന അടയാളമായി ഇന്നും നിലകൊള്ളുമ്പോള്‍ പഠിക്കുന്ന കാലത്ത് താനും ഒരു സ്റ്റാറിന്റെ ഫാന്‍ ഗേള്‍ ആയിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് സുധ കൊങ്കര. രജനി ഫാന്‍ ആയ താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കമല്‍ഹാസന്‍ ആരാധകരുമായി ഫാന്‍സ്‌ യുദ്ധം നടത്തിയിട്ടുണ്ടെന്നും താരം പറയുന്നു. കൂടാതെ മലയാളത്തില്‍ താന്‍ ഇഷ്ടപ്പെടുന്ന താരത്തെക്കുറിച്ചും കൂടാതെ തനിക്ക് ഒപ്പം വര്‍ക്ക് ചെയ്യണമെന്നു തോന്നുന്ന സൂപ്പര്‍ താരത്തെക്കുറിച്ചും സുധ കൊങ്കര മനസ്സ് തുറക്കുന്നു.

“പണ്ട് ഏറെക്കുറെ എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കണ്ടിരുന്നു. ക്ലാസ് കട്ട് ചെയ്തു അമ്മയുടെ കൂടെ സിനിമയ്ക്ക് പോയിട്ടുണ്ട്. ഭയങ്കര രജനി ഫാന്‍ ആണ്. അതാണ് എന്റെ ഏറ്റവും വലിയ തിയേറ്റര്‍ എക്സിപീരിയന്‍സ്. രജനി സിനിമകള്‍ നമ്മളെ വേറെ ലോകത്ത് എത്തിക്കും. പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഞാന്‍ മാത്രമായിരുന്നു രജനി ഫാന്‍. ബാക്കിയുള്ളവരെല്ലാം കമല്‍ ഫാന്‍സാണ്. അതിന്റെ പേരില്‍ കുറെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ രസമായി തോന്നുന്നു.

മലയാളത്തിലെ ഇഷ്ട താരത്തെക്കുറിച്ച്

“മലയാളം കേട്ടാല്‍ എനിക്ക് നന്നായി മനസിലാകും. പക്ഷേ സംസാരിക്കാന്‍ അത്ര വശമില്ല. ദുല്‍ഖര്‍ ആണ് മലയാളത്തിലെ ഇഷ്ട നടന്‍. ഒപ്പം മോഹന്‍ലാല്‍ സാര്‍, മമ്മൂട്ടി സാര്‍ ഇവരും പ്രിയപ്പെട്ടവര്‍ തന്നെ. മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സുധ കൊങ്കര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button