മലയാള സിനിമയില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തു കൈയ്യടി നേടിയ നടിയാണ് ശാന്തി കൃഷ്ണ. മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നായിക വേഷങ്ങള്‍ ചെയ്ത ശാന്തി കൃഷ്ണ താന്‍ എന്ത് കൊണ്ടാണ് മലയാള സിനിമ വിട്ടു തമിഴ് സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നതെന്ന് വെളിപ്പെടുത്തുകയാണ്.
“മലയാള സിനിമയിലെ സ്വാഭാവികത തമിഴ് സിനിമയ്ക്ക് ആവശ്യമില്ല. പിന്നെയുള്ള മറ്റൊരു പ്രശ്നം എന്തെന്ന് വച്ചാല്‍ അവിടെ ഡയലോഗ് കാണാതെ പഠിച്ചു പറയണം. എനിക്ക് അതൊരു ബുദ്ധിമുട്ടാണ് പഠിച്ച ഡയലോഗ് മറക്കുന്നതിനാല്‍ എടുക്കുന്ന സീനുകള്‍ക്ക് കട്ട് പറയേണ്ടി വരും. ഞാന്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ പ്രോപ്റ്റിംഗ് ഉണ്ടായിരുന്നു അതിനാല്‍ തന്നെ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിക്കുമ്പോഴൊക്കെ സങ്കോചമില്ലാതെ ചെയ്യാന്‍ കഴിയും. തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ രഘുവരന് സാറൊക്കെ എന്റെ ഈ ബുദ്ധിമുട്ട് നേരില്‍ കണ്ടിട്ടുണ്ട്. ഡയലോഗ് ബൈ ഹാര്‍ട്ട് ചെയ്യുക എന്നതായിരുന്നു എന്നെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി. അത് കൊണ്ട് തന്നെ ഞാന്‍ തമിഴ് സിനിമകള്‍ കുറെയധികം വേണ്ടെന്നു വച്ചിട്ടുണ്ട്”. ശാന്തി കൃഷ്ണ പറയുന്നു.
വലിയൊരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രം വലിയ വിജയമാകുകയും ശാന്തി കൃഷ്ണ എന്ന നടിയെ പ്രേക്ഷകര്‍ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments