നടനായും സംവിധായകനായും തിളങ്ങുകയാണ് രമേഷ് പിഷാരടി.കുട്ടിക്കാലത്ത് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം. ‘പവിത്രം’ എന്ന ലാലേട്ടന് സിനിമയുടേ ഷൂട്ടിങ് സമയത്തെ ഒരു കാര്യമാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ അനുഭവക്കുറിപ്പിൽ പിഷാരടി പറയുന്നത്.
‘ ഞങ്ങളുടെ വീടിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് ‘പവിത്രം’ എന്ന ലാലേട്ടന് സിനിമയുടേതാണ്. പിറവം പാഴൂരില്‍. സ്കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിന് തൊട്ടടുത്തല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി.
read also:ദേ ..ഒരു അത്ഭുതം!! ഗൂഗിളിന്റെ പുതിയ കണ്ടുപിടിത്തത്തിൽ ഞെട്ടി സന്തോഷ് പണ്ഡിറ്റ്
അതിലൊരാള്‍ പറഞ്ഞു. ‘ മോഹന്‍ലാലിനേയും ശോഭനയയേയും ഒക്കെ ഒന്നു കാണണം .സിനിമാക്കാരൊന്നും നമ്മള് കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ടുകഴിയുമ്ബോഴും പാലും പഴവും കൊണ്ടുകൊടുക്കും. അവര്‍ക്ക് വേണമെങ്കില്‍ അവരത് എടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും.
‘വേണ്ട’ എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്ക് തോന്നി’. ലൊക്കേഷന്റെ ഗേറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കും ഇല്ലായിരുന്നു. തള്ള് എന്ന വാക്ക് ആ കാലത്ത് നിലവിലില്ലായിരുന്നു.” പിഷാരടി പങ്കുവച്ചു
Post Your Comments