നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച നസീര്‍ 1989 ജനുവരി 16 നാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16 നാണ് പ്രേം നസീറിന്റെ ജനനം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം.
700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍.107 ചിത്രങ്ങളില്‍ ഷീലയുടെ കൂടെ നായകനായി അഭിനയിച്ചു. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. 107 ചിത്രങ്ങളില്‍ ഒരേ നായികക്കൊപ്പം നായകനായി അഭിനയച്ചതില്‍ ഗിന്നസ് റെക്കോഡും നേടി. 1978 ല്‍ പ്രദര്‍ശിക്കപ്പെട്ട 41 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം.
Post Your Comments