മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു ‘മാസ്റ്റര്‍’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ് നായകനായെത്തുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാളവികയാണ് നായിക. കോടികൾ വാരിക്കൂട്ടി തിയറ്ററുകളിൽ മികച്ച വിജയത്തോടെ ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. വിതരണക്കാര്‍ക്ക് നിരാശ സമ്മാനിക്കുന്ന കണക്കാണ് ഇത്. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്.
അതേസമയം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ആദ്യദിന കളക്ഷന്‍ മാത്രം 25 കോടി വരുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്ക്.
Post Your Comments