
ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും അവ വിതരണത്തിനെത്തിച്ച് മലയാള സിനിമാ വ്യവസായ രംഗത്ത് സക്സസ് ആകുകയും ചെയ്ത താന്‍ എന്ത് കൊണ്ട് നിര്‍മ്മാണവും വിതരണവും വിട്ടൊഴിഞ്ഞെന്നു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ലാല്‍.
“ഞാന്‍ ചെയ്ത സിനിമകളുടെ സക്സസ് വെറുതെ സംഭവിച്ചതല്ല. അതിനു പിന്നില്‍ ഒരുപാട് അധ്വാനമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാനായി ഇറങ്ങുമ്പോള്‍ അതിന്റെ എല്ലാ മേഖലയിലും എന്റെ മേല്‍നോട്ടം ഉണ്ടാകാറുണ്ട്. ഞാന്‍ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് അതിനു വേണ്ടി സമയം കൊടുക്കേണ്ടി വന്നു. വെറുതെ പണം കൊടുക്കുന്ന മാര്‍വാടി മാത്രമല്ല ഒരു നിര്‍മ്മാതാവ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്ന കലയെ സ്നേഹിക്കുന്ന ഒരാള്‍ ആകണം. എന്നാല്‍ മാത്രമേ അത്തരം വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. അഭിനയം ഞാന്‍ എന്ജോയ് ചെയ്തതോടെ നിര്‍മ്മാണ മേഖലയില്‍ നിന്നും വിതരണ മേഖലയില്‍ നിന്നും ഞാന്‍ പതിയെ പിന്‍വാങ്ങി. എനിക്ക് പറ്റുന്ന വേഷങ്ങള്‍ മലയാള സിനിമയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞു കിടപ്പുണ്ട് എന്ന് മനസിലാക്കിയതോടെ അഭിനയം കൂടുതല്‍ മോഹമായി മാറി. ലാല്‍ പറയുന്നു. നിര്‍മ്മാതാവിന്റെ ടെന്‍ഷന്‍ ഒരിക്കലും ഒരു അഭിനേതാവിനു വരില്ല. മാനസിക സംഘര്‍ഷം ഏറെ കുറഞ്ഞ ജോലി എന്ന നിലയില്‍ക്കൂടിയാണ് ഞാന്‍ ആ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്”.
Post Your Comments