CinemaGeneralMollywoodNEWS

ആ നടന്‍ അന്ന് ഒന്നരലക്ഷം രൂപ നല്‍കി: മറക്കാന്‍ കഴിയാത്ത അനുഭവത്തെക്കുറിച്ച് കെ പി എസി ലളിത

ഭരതന്‍ സിനിമകളെ ഇന്നും പ്രേക്ഷകര്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെ താലോലിക്കുന്നുണ്ട്

മലയാള സിനിമയിലെ ഏറ്റവും പ്രഗല്‍ഭ സംവിധായകനെന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ഭരതന്‍ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞത് ആ കാലഘട്ടത്തിന്റെയും വരാനിരിക്കുന്ന കാലത്തിന്റെയും അത്ഭുത സിനിമകള്‍ ആയിരുന്നു. ബോക്സ് ഓഫീസിലെ വിജയങ്ങളായി അവ വലിയ തോതില്‍ അടയാളപ്പെട്ടില്ലെങ്കിലും ജന ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ ഭരതന്‍ സിനിമകളെ ഇന്നും പ്രേക്ഷകര്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെ താലോലിക്കുന്നുണ്ട്. ‘സിനിമ തന്നെ ജീവിതം’ എന്ന് വരച്ചു കാട്ടിയ ഭരതന്‍ എന്ന പ്രതിഭ യാഥാര്‍ത്ഥ്യ ജീവിതത്തിന്റെ താളം തെറ്റലുകളെക്കുറിച്ച് ബോധവനായിരുന്നില്ല. ഭരതന്റെ രോഗാവസ്ഥയിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് നടി കെപിഎസി ലളിത.

“ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സര്‍ജറി ഉടന്‍ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്. അങ്ങനെ ഞാന്‍ മുത്തൂറ്റ് ജോര്‍ജ്ജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഒക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാന്‍ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷന്‍ ഫിക്സ് ചെയ്തോളാന്‍ പറഞ്ഞു. ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം”. കെപി എസി ലളിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button