ഫാസില്‍ എന്ന സംവിധായകന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ നോക്കെത്താ ദൂരത്ത് എന്ന കണ്ണും നട്ട് എന്ന സിനിമയുടെ അവസാന രംഗം ഏതൊരു പ്രേക്ഷകന്റെയും മനസ്സില്‍ ഒരു നോവായി തറഞ്ഞിരിപ്പുണ്ട്. അങ്ങനെയൊരു അവസാന ഭാഗം ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിലകൊള്ളുന്നുവെങ്കില്‍ അതിന്റെ ക്ലൈമാക്സ് അന്ന് താന്‍ പലരും പറഞ്ഞ പോലെ തിരുത്താതിരുന്നതിന്റെ ഫലമാണെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഫാസില്‍
ഫാസിലിന്റെ വാക്കുകള്‍
“1985-ഫെബ്രുവരിയിലാണ് ചിത്രം റിലീസായത്. ഇത്രയും പേര്‍ കാത്തിരിക്കുമ്പോള്‍ ഗേളി തിരിച്ചു വരുമല്ലോ എന്നതാണല്ലോ കാവ്യ നീതി. റിലീസിന് മുന്‍പ് സിനിമയുടെ ക്ലൈമാക്സ് എന്നെ വളരെയേറെ പേടിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സക്സസ് എന്ന ഒരു വാക്ക് എങ്കിലും വേണ്ടതാണ്. എന്തെങ്കിലും കൂടി ചിത്രീകരിക്കണമെന്ന് വിതരണക്കാര്‍ ഉള്‍പ്പടെ പറഞ്ഞിരുന്നു. പക്ഷെ ആ കോളിംഗ് ബെല്‍ തിരിച്ചു വയ്ക്കുന്നതില്‍ സിനിമ അവസാനിക്കുന്നത് ഒരു കവിത പോലെ എനിക്ക് തോന്നി. അവര്‍ കാത്തിരുന്നു അവള്‍ എന്നെങ്കിലും വരുമെന്ന് എന്നാണ് ഒടുവില്‍ എഴുതി കാണിച്ചത്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതായിരുന്നു ആ സിനിമയുടെ സൗന്ദര്യം. പകരം ഓപ്പറേഷന്‍ തിയേറ്ററും കുറച്ചു മാസങ്ങള്‍ക്ക് ശേഷം മുംബൈ എന്നുമൊക്കെ എഴുതി കാണിച്ചിരുന്നേല്‍ എല്ലാ സൗന്ദര്യവും പോയേനെ” – ഫാസില്‍ പറയുന്നു.
Post Your Comments