
രാജ്യത്ത് ഇന്ന് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്നു. കേരളത്തിലും ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളുമാണ് വാക്സിൻ സ്വീകരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ജയിക്കാൻ സാധിക്കുമെന്ന് സിനിമാലോകം ഉൾപ്പടെയുള്ളവർ ആശംസിക്കുകയാണ്.
പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് ആരംഭിക്കുമ്പോൾ പിന്തുണയുമായി നടി മഞ്ജു വാര്യരും രംഗത്തെത്തി. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനിൽപ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറഞ്ഞു.
ആദ്യ ഘട്ട വാക്സിനേഷൻ കുത്തിവയ്പ്പ് ഇന്നു രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി ഹര്ഷ്വർധൻ ഡല്‍ഹി എയിംസിലെ വാക്സിനേഷൻ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും.
Post Your Comments