വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ‘മാസ്റ്റര്‍’ 100 കോടി ക്ലബ്ബില്‍ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ മലയാളി താരം മാളവികയാണ് നടി. ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട അവസരം നഷ്ടമായ മലയാളികളുടെ പ്രിയ നടൻ പെപ്പേ എന്ന ആന്റണി വര്‍ഗ്ഗീസിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നടൻ അര്ജുൻ ദാസിന്റെ ദാസ് എന്ന കഥാപാത്രത്തിനായാണ് ആന്റണി വര്‍ഗ്ഗീസ് അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമയിൽ വിജയ്ക്കും വിജയ് സേതുപതിക്കും ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻസ്പേസ് ഉള്ളതും ഈ കഥാപാത്രത്തിനാണെന്നതാണ് പ്രത്യേകത. സിനിമയുടെ ഫസ്റ്റ് കാസ്റ്റിംഗിൽ ആന്റണി ഉള്‍പ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു താരം.
ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, മേരി ജാൻ തുടങ്ങി നിരവധി സിനിമകളാണ് ആന്റണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
Post Your Comments