നടൻ അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 12ന് പുറത്തിറങ്ങും. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.
സാജൻ ബേക്കറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന് അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന് ആര് ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന് ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്മഥന്. എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സുമായി ചേര്‍ന്ന് ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments