ജിയാ ചലേ .. എന്ന് തുടങ്ങുന്ന ദിൽസേയിലെ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരുഖ് ഖാനും പ്രീതി സിന്റയും ഒന്നിച്ച ഈ ചിത്രത്തിൽ കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിത്. മലയാളത്തിനൊപ്പം കായലും വഞ്ചിയുംആനയുമെല്ലാം കടന്നുവരുന്ന കേരളത്തനിമയുള്ള ജിയാ ചലേ ഗാനത്തെക്കുറിച്ചുള്ള ഓര്മ പങ്കുവെച്ചു എത്തിയിരിക്കുകയാണ് നടി പ്രീതി സിന്റ.
രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ഗാനരംഗത്തിലെ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് താരം. ”ഞാന്‍ എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് ആനകള്‍ അമ്ബരന്നു നില്‍ക്കുകയാണ് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഫറ ഖാന് പറഞ്ഞകാര്യങ്ങള്‍ നല്ല കുട്ടിയായി ചെയ്യുകയാണ് ഞാന്‍. ദില്‍സെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത്”- പ്രീതി സിന്റ കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
1998ൽ പുറത്തിറങ്ങിയ ദില്‍സെ ഒരുക്കിയത് സംവിധായകൻ മണി രത്നമാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയത് എആര്‍ റഹ്മാന് ആയിരുന്നു.
Post Your Comments